താന്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന് ഡൊണാള്‍ഡ് ട്രംപ്; എത്ര കാലത്തേക്കെന്ന് കൃത്യമായി പറയാനാകില്ലെന്നും യുഎസ് പ്രസിഡന്റ്‌

New Update

publive-image

വാഷിങ്ടണ്‍: താന്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്കോ ആകാം. അതേക്കുറിച്ച് കൃത്യമായി പറയാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.

Advertisment

എന്തായാലും താന്‍ രോഗപ്രതിരോധ ശേഷി നേടിയെന്നും നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയുള്ള പ്രസിഡന്റ് ഉണ്ടെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്. എന്നാല്‍, ഒരുതവണ കോവിഡ് ബാധിച്ചയാള്‍ക്ക് വീണ്ടും ബാധിക്കാതിരിക്കാന്‍ തക്കവണ്ണമുള്ള പ്രതിരോധ ശേഷി ലഭിക്കുമോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല.

Advertisment