/sathyam/media/post_attachments/D6Ax3N0A38K5svYXU1wc.jpg)
ജനീവ: ചൈനയിലെ രണ്ടു നഗരങ്ങളില്‍ ശീതീകരിച്ച ആഹാരവസ്തുക്കളില്‍ നിന്ന് കൊവിഡ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊവിഡ് പടരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
ഇവ കൈകാര്യം ചെയ്തവരില്‍ നിന്നാകാം രോഗം ബാധിച്ചതെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് അങ്കേല റാസ്മുസന്‍ പറഞ്ഞു. തുമ്മല്‍, ചുമ, സംസാരം, ശ്വസനം തുടങ്ങിയവയില്‍ നിന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.
ചൈനയിലെ രണ്ടു നഗരങ്ങളില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ഇത്.