കളിയാക്കിയതില്‍ വൈരാഗ്യം; സഹപാഠിയെ കുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 16, 2020

ബെംഗളൂരു : കളിയാക്കിയതിന്‍റെ പേരില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. ബെംഗളൂരു ബസവേശ്വര നഗറിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റ് രണ്ട് സഹപാഠികളുമാണ് ഉച്ചഭക്ഷണത്തിനു പുറത്തിറങ്ങിയ സമയത്ത് വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയിലേയ്ക്ക് സ്കൂളില്‍ നിന്ന് ടൂര്‍ പോയ സമയത്തുള്ള സംഭവമാണ് സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഗോവയിലെ ബീച്ചില്‍ കളിക്കുന്ന സമയത്ത് തിരയില്‍പ്പെട്ടു വീണപ്പോള്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി കളിയാക്കി ചിരിച്ചെന്നും പിന്നീട് ക്ലാസിലെ പെണ്‍കുട്ടികളടക്കമുള്ളവര്‍ വീണ്ടും ഇക്കാര്യം പറഞ്ഞു തന്നെ കളിയാക്കുകയുമായിരുന്നുവെന്ന് സംഭവത്തില്‍ പിടിയിലായ വിദ്യാര്‍ത്ഥി പറയുന്നു.

×