മദ്യലഹരിയില്‍ പൊലീസിന്റെ വാഹനവുമായി മുങ്ങി; യുവഡോക്ടര്‍ പിടിയില്‍

New Update

publive-image

ചെന്നൈ: മദ്യലഹരിയില്‍ പൊലീസിന്റെ പട്രോളിങ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ആര്‍ക്കോണം സ്വദേശിയായ എസ്. മുത്തുഗണേഷാണ് (31) പിടിയിലായത്.

Advertisment

മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. വാഹനം തിരിച്ചുകിട്ടുന്നതിന് ഇയാള്‍ പൊലീസുകാരുമായി വാഗ്വാദത്തിലേര്‍പ്പെട്ടു.

വാഹനം തിരിച്ചുനല്‍കണമെങ്കില്‍ സ്റ്റേഷനിലേക്ക് വരണമെന്ന് ഇയാളോട് പൊലീസുകാര്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പൊലീസ് വാഹനവുമായി കടന്നുകളയുകയായിരുന്നു.

Advertisment