രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, January 24, 2020

ചെര്‍പ്പുളശ്ശേരി: രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍. മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരെയാണ് ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ബെന്‍ഷാമിനൊപ്പം ഷാഫ്നാത്ത് വീട് വിട്ടതെന്നു പോലീസ് പറയുന്നു. രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തിയ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ആണ് ഷഫ്നാത്ത് വീട്ടില്‍ ഇല്ലെന്ന കാര്യം അറിഞ്ഞത്‌. കുട്ടിമാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. വീട്ടിലുള്ളവര്‍ ഷഫ്നാത്ത് വീട് വിട്ടിറങ്ങിയത് അറിഞ്ഞില്ലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പോലീസിന് പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ ഷാഫ്നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ആവശ്യപ്പെട്ടതനുസരിച്ച്‌ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്നും കാമുകനൊപ്പം പോകുവാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചതോടെ ഇവരെ ജുവനെല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്‍റെ പേരില്‍ യുവതിക്കെതിരെയും, വിളിച്ചിറക്കി കൊണ്ടുവന്നതിന് കാമുകനെതിരെയും കേസ് എടുക്കുകയായിരുന്നു.

×