/sathyam/media/post_attachments/9isvieMrUs4toY81To9U.jpg)
കൊല്ലം : കൊല്ലം ചവറയിൽ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെ ജീവനൊടുക്കിയ 21 കാരന്റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. മരിച്ച ചവറ സ്വദേശി അശ്വന്തിന്റെ മൃതദേഹവുമായാണ് ബന്ധുക്കൾ സ്റ്റേഷനുപരോധിക്കുന്നത്. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.
അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന സമയത്ത് പെൺകുട്ടി ഞരമ്പ് മുറിച്ചതായി വിവരം ലഭിച്ചു. അതിന് ശേഷം രണ്ട് മണിക്കൂറിന് ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. എന്നാൽ ഈ വിവരമൊന്നും അശ്വന്തിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. ഇന്ന് രാവിലെ 7 ന് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us