അമിത ചൂട്; ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി

New Update

കാഞ്ഞിരപ്പള്ളി: ചൂടുകാരണം രാത്രി വീടിന്‍റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ മുറ്റത്താണ് വെളിച്ചിയാനി കോഴിമല സ്വദേശിയായ സുനോജ്(44)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

ഞായറാഴ്ച രാവിലെ ആറ് മണിയോടെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് മുറ്റത്ത് സുനേജ് മരിച്ചു കിടക്കുന്നത് കണ്ടത്. വീടിനുള്ളില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11 മണിയായപ്പോഴേക്കും സുനോജ് ടെറസിലേക്ക് പോയി.

ഉറങ്ങുന്നതിനിടയില്‍ എഴുന്നേറ്റ സുനോജ് ടെറസില്‍ നിന്ന് താഴേക്ക് വീണതാവാമെന്ന് പൊലീസ് പറയുന്നു. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

young men death
Advertisment