ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയ യുവാവ് അറസ്​റ്റില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, December 2, 2020

ആറ്റിങ്ങല്‍: ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയ യുവാവ് അറസ്​റ്റില്‍. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടില്‍ രാഹുല്‍ (20) ആണ് അറസ്​റ്റിലായത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ധരാത്രി ബൈക്കില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

28ന് അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍നിന്ന്​ വിളിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. കടയ്ക്കാവൂര്‍ മണ്ണാത്തിമൂല ഭാഗത്തു​െവച്ച്‌ ബൈക്ക് അപകടത്തില്‍പെട്ടു.

നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പരിക്കേറ്റ ഇരുവരെയും പൊലീസ് എത്തി ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

കാലില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിക്ക് ബോധം വന്നപ്പോള്‍ വിവരം ഉടന്‍തന്നെ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയും കടയ്ക്കാവൂര്‍ എസ്.ഐ വിനോദ് വിക്രമാദിത്യന്‍, എസ് സി.പി.ഒ. ബിനോജ്, ജ്യോതിഷ്, ഷിബു ഡബ്ല്യു.സി.പി.ഒ മേരി എന്നിവരടങ്ങിയ സംഘം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്​റ്റര്‍ ചെയ്തു.തുടര്‍ന്ന് പ്രതിയെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

×