പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

New Update

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ തകരപ്പറമ്പ് മുളവനത്ത് ചരുവിള പുത്തൻവീട്ടിൽ ശ്യാംകുമാറാണ് (20) പിടിയിലായത്.

Advertisment

publive-image

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

ഇക്കഴിഞ്ഞ 18ന് പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സുഹൃത്തിന്റെ വീടായ ആലംകോട് കൊല്ലൂർ കോണത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഇയാൾ മുമ്പും പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു.

കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐമാരായ പ്രൈജു, സുരേഷ് കുമാർ, റാഫി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ രജിത് രാജ്, ബിനു, പ്രദീപ്, റിയാസ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്‌തു.

Advertisment