കാസര്‍കോട് കുമ്പളയില്‍ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്നയാളുടെ സുഹൃത്തുക്കള്‍

New Update

publive-image

കാസര്‍കോട്: കുമ്പളയില്‍ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശികളായ റോഷന്‍ (21), മണികണ്ഠൻ എന്നിവരാണ് മരിച്ചത്. കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളുടെ സുഹൃത്തുക്കളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസം രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നത്. ഫ്ലോർ മിൽ ജീവനക്കാരനായ ഹരീഷിനെ കൊലപ്പെടുത്തിയത് മില്ലിലെ ഡ്രൈവറായ ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണെന്നാണ് പൊലീസ് നിഗമനം.

ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സുഹൃത്തുക്കളാണ് റോഷനും മണികണ്ഠനും.

Advertisment