കർഷകർക്കെതിരായ ട്വീറ്റ്: പി.ടി.ഉഷയ്ക്കെതിരെ പ്രതിഷേധം: പി.ടി.ഉഷയ്ക്ക് കാക്കി നിക്കർ തപാലില്‍ അയച്ച് യൂത്ത് കോൺഗ്രസ്

New Update

കർഷകസമരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്ക്ക് കാക്കി നിക്കർ അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

Advertisment

publive-image

'ഇന്ത്യ ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകയാണ്. ഞങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാം, എന്തുകൊണ്ടെന്നാൽ ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ' എന്നായിരുന്നു ഉഷയുടെ ട്വീറ്റ്.

സച്ചിന്റെ നിലപാടിനൊപ്പം ചേർത്തുവായിച്ച് ഉഷയ്ക്കെതിരെയും രോഷം ഉയർന്നിരുന്നു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവി നിക്കർ പോസ്റ്റൽ വഴി ഉഷയുടെ മേൽവിലാസത്തിലേക്ക് അയച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ജു കുട്ടന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Advertisment