ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെക്കരുതെന്ന് യൂത്ത് കോൺഗ്രസ്

ന്യൂസ് ബ്യൂറോ, പാലക്കാട്
Saturday, March 13, 2021

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് കോൺഗ്രെസ്സ് പ്രവർത്തകന് വെട്ടേറ്റു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അൻഷിഫിനാണ് വെട്ടേറ്റത്‌. ഒരു കാരണവും ഇല്ലാതെ ഒറ്റപ്പാലം ടൗണിൽ വെച്ച് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു.

ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണ് അൻഷിഫ്. തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെക്കരുതെന്നും പോലീസിൻ്റെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ആവശ്യപ്പെട്ടു.

 

×