എറണാകുളത്ത് പൊലീസിനെ വെട്ടിച്ചോടിയ യുവാവ് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു; ആത്മഹത്യയെന്ന് സൂചന; യുവാവിനെ കസ്റ്റഡിയിലെടുത്തത് കഞ്ചാവ് കേസില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, May 3, 2021

എറണാകുളം: ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുളപ്പുള്ളിപ്പറമ്പില്‍ കെ.പി രഞ്ജിത്ത് (26) ആണ് മരിച്ചത്.

എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായ ര‌ഞ്ജിത്തിനെ പൊലീസ്, ചോദ്യം ചെയ്യുന്നതിനായി സ്റ്റേഡിയത്തിനകത്തെ റോഡിൽ കൊണ്ടുവന്നു. ഇതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഡിയത്തിന്‍റെ പടവുകളിലേക്ക് ഓടിക്കയറി. തുടർന്ന് താഴേക്ക് ചാടുകയായിരുന്നു. താഴേക്ക് ചാടുന്നതിനിടെ ലൈന്‍ കമ്പിക്ക് മുകളിലേക്കാണ് യുവാവ് വീണത്.

എന്നാല്‍ യുവാവ് ലൈന്‍ കമ്പിക്ക് കുറുകെ കിടന്ന് ജീവനൊടുക്കുയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉടൻ ഫയർഫോഴ്സ് എത്തി ഇയാളെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

×