മലപ്പുറം: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശന മുന്നിയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടന്റ് മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടിക്ക് സാധ്യത. മുഈനലി തങ്ങൾ ഉന്നയിച്ച വിമർശനമടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക.
സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടന്റായ മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്.
മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാൽ അച്ചടക്ക നടപടിയിൽ അദ്ദേഹത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടി വരും. മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കാനാണ് സാധ്യത. ഹൈദരലി ശിഹാബ് തങ്ങൾ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.