ലക്ഷ്യം 2023-ലെ നിയമസഭ തിരഞ്ഞെടുപ്പ്; വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുമായി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി ശര്‍മിള റെഡ്ഡി; തെലങ്കാന രാഷ്ട്രീയത്തില്‍ ഇനി ഒരു പാര്‍ട്ടികൂടി

New Update

publive-image

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശര്‍മിള റെഡ്ഡി 'വൈ.എസ്.ആര്‍ തെലങ്കാന' എന്ന തന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. 2023-ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ശര്‍മിളയുടെ നീക്കം.

Advertisment

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും പിതാവുമായ വൈ.എസ്. രാജാശേഖര റെഡ്ഡിയുടെ ആദര്‍ശങ്ങള്‍ തെലങ്കാനയിലും നടപ്പിലാക്കാനാണ് പുതിയ പാര്‍ട്ടിയെന്ന് ശര്‍മ്മിള പറഞ്ഞു. ജൂലൈ എട്ടിന് പാര്‍ട്ടി ഔദ്യോഗികമായി തെലങ്കാനയില്‍ നിലവില്‍ വരുമെന്നും ശര്‍മിള അറിയിച്ചു.

Advertisment