യുസ്‍‌വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമർശം: യുവരാജ് സിങ് അറസ്റ്റില്‍, പിന്നാലെ ജാമ്യം

New Update

publive-image

Advertisment

ന്യൂഡൽഹി: ക്രിക്കറ്റ് താരം യുസ്‍‌വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമർശത്തിന്റെ പേരിൽ മുൻ താരം യുവരാജ് സിങ് അറസ്റ്റിൽ. ഹാൻസി പൊലീസ് അറസ്റ്റു ചെയ്ത യുവരാജിനെ പിന്നീട് ഇടക്കാല ജാമ്യത്തിൽ വിട്ടു. 2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ രാമർശം നടത്തിയത്.

താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ ഹരിയാന പൊലീസിൽ പരാതി ലഭിച്ചത്. യുവരാജിനെ അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു.

yuvraj singh
Advertisment