അവനെ വളരെ ആക്രമണകരമായ രീതിയില്‍ മാത്രമേ ഞങ്ങള്‍ ഉപയോഗിക്കുകയുള്ളൂ; പ്ലാന്‍ വെളിപ്പെടുത്തി സഹീര്‍ ഖാന്‍

സ്പോര്‍ട്സ് ഡസ്ക്
Tuesday, April 13, 2021

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായി നടന്ന ആദ്യ മത്സരത്തില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വൈകി ഇറക്കിയതിന്റെ കാരണം പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍. ബുമ്ര ഞങ്ങളുടെ തുറുപ്പുചീട്ടാണെന്നും ഏറ്റവും അത്യാവശ്യം വരുന്ന സമയത്താവും അവനെ ഉപയോഗിക്കുക എന്നും സഹീര്‍ പറഞ്ഞു.

‘ബുംമ്ര ഞങ്ങളുടെ തുറുപ്പുചീട്ടാണ്. നിങ്ങള്‍ക്കു ഒരു തുറുപ്പുചീട്ടുണ്ടങ്കില്‍ അയാളെ വളരെ ആക്രമണകരമായ രീതിയില്‍ മാത്രമേ നിങ്ങള്‍ ഉപയോഗിക്കുകയുള്ളൂ. ടീമിന് ഏറ്റവുമധികം ആവശ്യമുള്ളപ്പോഴായിരിക്കും ഈ തുറുപ്പുചീട്ടിനെ നിങ്ങള്‍ രംഗത്തിറക്കുക. ഇതു തന്നെയാണ് ബുംമ്രയുടെ കാര്യത്തിലും ഞങ്ങള്‍ പിന്തുടരുന്നത്. ഏതു ഘട്ടത്തിലും കളിയുടെ ഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് അവന്‍.’

×