ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഇനി ഗംഭീര പ്രീമിയര്‍; സീ കേരളത്തിന്റെ പുതിയ ഷോ വരുന്നു

ഫിലിം ഡസ്ക്
Monday, June 1, 2020

കൊച്ചി: ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്‌ക്രീനില്‍ വലിയ അവസരമൊരുക്കി സീ കേരളം പുതിയ ഷോ ആരംഭിക്കുന്നു. മലയാളത്തില്‍ നിര്‍മിച്ച ലഘുചിത്രങ്ങള്‍ ‘ഷോര്‍ട് പ്രീമിയേഴ്‌സ്’ എന്ന ഷോയിലൂടെ പ്രൈം ടൈമില്‍ തന്നെ സീ കേരളം പ്രേക്ഷകരിലെത്തിക്കും. മിക്കപ്പോഴും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടുമെങ്കിലും പ്രേക്ഷകരില്‍ എത്താതെ പോകുന്നുവയാണ് മിക്ക ഷോര്‍ട് ഫിലിമുകളും. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് ‘ഷോര്‍ട് പ്രീമിയേഴ്‌സി’ലൂടെ മലയാളത്തിലെ യുവത്വം നിറഞ്ഞ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിന്റെ ശ്രമം.

ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ zeekeralam@zee.esselgroup.com എന്ന ഇമെയിലിലേക്കോ 7824074744 എന്ന വാട്‌സ്ആപ് നമ്പറിലേക്കോ ജൂണ്‍ 10നു മുമ്പായി സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന മികച്ച ഷോര്‍ട് ഫിലിമുകള്‍ വരും ദിവസങ്ങളില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കും.

വളര്‍ന്നുവരുന്ന സിനിമ സംവിധായകര്‍ക്ക് ശ്രദ്ധയാകർഷിക്കുന്ന ഒരു വേദി നല്‍കുന്നതിനാണ് ഇത്തരമൊരു സവിശേഷ പരിപാടിക്ക് തുടക്കമിട്ടതെന്നു സീ കേരളം പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തു വീടിനുളില്‍ ചിത്രീകരിച്ച ധാരാളം മികച്ച ഷോര്‍ട്ഫിലിമുകള്‍ പുറത്തിറങ്ങിയിരുന്നു. പക്ഷെ ഇത്തരത്തില്‍ പുറത്തിറങ്ങിയ ഷോര്‍ട് ഫിലിമുകളില്‍ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടുള്ളൂ. ഷോര്‍ട് പ്രീമിയേഴ്‌സിലൂടെ പുതിയ സിനിമ സംവിധായകര്‍ക്ക് മികച്ച അവസരമാണ് സീ കേരളം ഒരുക്കിയിരിക്കുന്നത്.

×