കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂജ്യം വോട്ട് ലഭിച്ച് നാണം കെട്ട തോല്‍വിയുമായി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം വാര്‍ഡിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് ലഭിച്ചത്.
/sathyam/media/post_attachments/jdAeroAE1wwJpfcpyPDb.jpg)
ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിനാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഒരു വോട്ട് പോലും ലഭിക്കാത്തത്. അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട് .
ഫൈസലിനെ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും
ഫൈസലിനെ മാറ്റി ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്ന് കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചിരുന്നു
തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച കാരാട്ട് ഫൈസലിന്റെ വിജാഹ്ലാദ പ്രകടനത്തില്‍ സിപിഎം സഖാക്കളും നേതാക്കളും പങ്കെടുത്ത് വിജയാഘോഷം കൊഴുപ്പിച്ചു. സിപിഎം കാലുവാരിയെന്ന് എന്‍എല്‍ എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അബ്ദുള്‍ റഷീദ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us