02
Thursday February 2023

കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ ഇനി തൃശൂരിലും കോഴിക്കോട്ടും

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, March 24, 2021

കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി കൊച്ചി ആസ്ഥാനമായ സ്യൂഗര്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. തൃശൂരില്‍ പൂങ്കുന്നം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിലാണ് കമ്പനി ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്.

ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും കലോറി കുറഞ്ഞതും പഞ്ചസാരയില്ലാത്തുമായ സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വിപണി സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഐഐഎം ബംഗലൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്ഥാപകരായ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.

കേരളത്തിലെ ജനസംഖ്യയില്‍ 10% പ്രമേഹരോഗികളാണ്. അതിലും ഇരട്ടിയാളുകള്‍ പ്രമേഹരോഗ ഭീതിയില്‍ കഴിയുകയും ചെയ്യുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനും കലോറി കുറഞ്ഞ ഭക്ഷണളോട് ആളുകള്‍ക്ക് താല്‍പര്യം കൂടുകയും ചെയ്തതോടെ പഞ്ചസാര ചേര്‍ക്കാത്ത സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്.

പൊണ്ണത്തടി, പ്രമേഹം, ദന്തപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതികൂലമായ പഞ്ചസാരയുടെ ഉപഭോഗം ഒഴിവാക്കുന്നത് ആഗോള തലത്തില്‍ തന്നെ ഒരു ശീലമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ പഞ്ചസാരരഹിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയെങ്കിലും അവയൊന്നും വ്യാപകമായി ലഭ്യമല്ല. ഈ വിടവ് നികത്താന്‍ ലക്ഷ്യമിട്ടാണ് സ്യൂഗര്‍ ഫുഡ്‌സ് വിപണിയില്‍ ഇറങ്ങിയത്.

ചോക്ലേറ്റ്, കേക്ക്, പേസ്ട്രി, ജാം, കുക്കീസ്, ഇന്ത്യന്‍ മധുര പലഹാരങ്ങള്‍, മില്‍ക്ക് ഷേക്കുകള്‍ തുടങ്ങിയവയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. പഞ്ചസാര ഒട്ടും ചേര്‍ക്കാതെയും കലോറി കുറയ്ക്കാന്‍ ആവശ്യമായ ആരോഗ്യപ്രദമായ ചേരുവകള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തുമാണ് ഓരോ ഉത്പന്നവും ഉണ്ടാക്കുന്നതെന്ന് സ്യൂഗര്‍ ഫുഡ്‌സ് സ്ഥാപകനും സിഇഒയുമായ ജാവേദ് ഖാദിര്‍ പറഞ്ഞു.

മധുര പലഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഒരാള്‍ക്ക് കഴിക്കാവുന്ന അത്രയും പലഹാരങ്ങളുള്ള പാക്കറ്റുകള്‍ മാത്രമാണ് കമ്പനി ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചസാരരഹിത ഉത്പന്നങ്ങളെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലവിലുണ്ടെങ്കിലും പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന സുക്രലോസ്, സ്റ്റിവിയ, മാല്‍റ്റിടോള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് സ്യൂഗര്‍ ഉപയോഗിക്കുന്നതെന്ന് ജാവേദ് ഖാദിര്‍ പറഞ്ഞു.

എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യും യുഎസിലെ എഫ്ഡിഎ പോലുള്ള രാജ്യാന്തര ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയത് പ്രകാരം ഇതില്‍ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും പൂര്‍ണമായി സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത ഭാരം, പ്രമേഹം തുടങ്ങിയവ സംബന്ധിച്ച് ഭീതി ഇല്ലാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സുരക്ഷിതവും രുചികരവുമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനിയുടെ സ്ഥാപകര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, പൊട്ടാഫോ എന്നിവയില്‍ നിലവില്‍ സ്യൂഗര്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ ഫോണിലൂടെ നേരിട്ടും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

വെബ്‌സൈറ്റിലെ ഇ-കൊമേഴ്‌സിലൂടെ സ്യൂഗര്‍ കേരളത്തിലുടനീളം ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. താമസിയാതെ സംസ്ഥാനത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Related Posts

More News

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജ നിക്കി ഹാലിയും രംഗത്ത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കാനാണ് അമ്പത്തൊന്നുകാരി ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചാബില്‍നിന്ന് 1960 കളില്‍ കാനഡയിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രണ്‍ധാവ രാജ് കൗര്‍ ദമ്പതികളുടെ മകള്‍ ആണ് നിക്കി ഹാലി. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമാണ് നിക്കി. 2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയാകാന്‍ മുന്‍ പ്രസിഡന്റ് […]

ജിദ്ദ: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ ബുധനാഴ്ച്ച മരണപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ മയ്യിത്ത് പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. വ്യാഴാഴ്ച റിയാദിലായിരുന്നു ഖബറടക്കം. തൃശൂർ, മാള സ്വദേശി ബ്ലാക്കല്‍ അനസ് – ഷൈനി ദമ്പതികളുടെ മകളും റിയാദിലെ നൂറാ കോളജ് വിദ്യാർഥിനിയുമായിരുന്ന ആമിന ജുമാന (21) ആണ് മരിച്ചത്. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി എസ് അബുവിന്റെ മകളായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ […]

കിന്‍ഷാസാ: റിപ്പബ്ളിക്ക് ഓഫ് കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു മില്യന്‍ വിശ്വാസികള്‍. തലസ്ഥാനമായ കിന്‍ഷാസായിലെ വിമാനത്താവളത്തില്‍ വച്ചായിരുന്നു കുര്‍ബാന. ആഫ്രിക്കന്‍ വന്‍കരയില്‍ മാര്‍പാപ്പ നടത്തുന്ന ഏറ്റവും വലിയ കുര്‍ബാനയാണിത്. പതിറ്റാണ്ടുകള്‍ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്‍റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളില്‍ നല്ലൊരു ഭാഗവും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1985ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് ഒന്നാമന്‍. […]

ലോസേന്‍: ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന റഷ്യയ്ക്കും ബെലാറസിനും അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇരു രാജ്യങ്ങള്‍ക്കും മേലുള്ള വിലക്ക് തുടരാന്‍ തീരുമാനിച്ചതാണ് കാരണം. നേരത്തെ, കായികതാരങ്ങള്‍ക്ക് ആസൂത്രിതമായി ഉത്തേജക മരുന്നുകള്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതിനു ശേഷം യുക്രെയ്ന്‍ അധിനിവേശം കാരണം കഴിഞ്ഞ വര്‍ഷം പുതിയ വിലക്ക് വന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അത്ലറ്റുകള്‍ക്ക് ഒളിമ്പിക് വേദി നഷ്ടമാകാതിരിക്കാന്‍ […]

കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്‌കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്‌ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്.  ഇന്സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു. അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി […]

ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]

ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]

ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്‌കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.  278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]

error: Content is protected !!