സിക വൈറസ് : കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഡയറക്ടറുമായും ഡി എം ഒയുമായും കൂടിക്കാ‍ഴ്ച നടത്തും

New Update

publive-image

സിക വൈറസ് ബാധ വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഡി എം ഒയുമായും കൂടിക്കാ‍ഴ്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ 15 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.നാളെ രോഗബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തും.

Advertisment

ദില്ലിയില്‍ നിന്നും എത്തിയ ആറ് അംഗ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തെ സിക സാഹചര്യം വിലയിരുത്താനായി എത്തിയത്.സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍
ഓഫീസര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.

ക‍ഴിഞ്ഞ ദിവസം 40 കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് 15 പേര്‍ക്കാണ് സിക വൈറസ് ബാധ കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘത്തിന്‍റെ സന്ദര്‍ശനം. കേന്ദ്ര സംഘം നാളെയും മറ്റന്നാളുമായി രോഗബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.

Advertisment