സൊമാറ്റോ ഐപിഒയ്ക്ക് അപ്‌സ്റ്റോക്കിലൂടെയും അപേക്ഷിക്കാം

New Update

publive-image

Advertisment

കൊച്ചി: ഫുഡ് ടെക് കമ്പനി സൊമാറ്റോയുടെ കന്നി പബ്‌ളിക് ഇഷ്യു ജൂലൈ 14-ന് തുടങ്ങി 16-ന് അവസാനിക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 72-76 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിട്ടുള്ളത്. ഇഷ്യു വഴി 9375 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞത് 195 ഓഹരിക്ക് (ഒരു ലോട്ട്) അപേക്ഷിക്കണം.

കമ്പനിയുടെ ജീവനക്കാര്‍ക്ക് 6.5 ദശലക്ഷം ഓഹരികള്‍ നീക്കി വച്ചിട്ടുണ്ട്. ഓഹരി ജൂലൈ 27-ന് ലിസ്റ്റ് ചെയ്യാനാണുദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലൊന്നായ അപ്സ്റ്റോക്‌സ് വഴി സൊമാറ്റോ ഇഷ്യുവിന് അപേക്ഷ നല്‍കാം. അതിനുള്ള ലളിതമായ നടപടിക്രമങ്ങള്‍ ചുവടെ:

* ഇതിനായി അപ്‌സ്റ്റോക്‌സ് ആപ്ലിക്കേഷനിലോ വെബ്‌സൈറ്റിലോ
ആദ്യം ലോഗ് ഇന്‍ ചെയ്യുക.

* അടുത്തതായി നിക്ഷേപത്തിനുള്ള ഐപിഒ (സൊമാറ്റോ) തെരഞ്ഞെടുക്കുക

* പ്രൈസ് ബ്രാന്‍ഡില്‍ ഏതു വിലയ്ക്കാണ് വാങ്ങുന്നതെന്നു നല്‍കുകയാണ്
അടുത്ത പടി

* തുടര്‍ന്ന് അപേക്ഷയ്ക്ക് സ്ഥിരീകരണം നല്‍കുക അവസാനമായി
മൊബൈല്‍ യുപിഐ ആപ്ലിക്കേഷനില്‍

* യുപിഐ മാന്‍ഡേറ്റ് അംഗീകരിച്ച് ആവശ്യമായ തുക നീക്കി വയ്ക്കുക.

Advertisment