സൂം വിഡിയോ മീറ്റിങ് ആപ് സുരക്ഷിതമല്ല: മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

New Update

ഡൽഹി: ലോക്ഡൗൺ കാലത്ത് വിഡിയോ കോണ്‍ഫറന്‍സിങിന് സൂം ആപ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൂം വിഡിയോ കോണ്‍ഫറന്‍സിങ് ആപ് സുരക്ഷിതമല്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഒരേ സമയം കൂടുതൽ പേർക്ക് വിഡിയോ മീറ്റിംഗിൽ പങ്കെടുക്കാൻ സഹായിക്കുന്നതാണ് ഈ ആപ്.

Advertisment

publive-image

കഴിഞ്ഞ ദിവസം അമേരിക്കയിൽ സൂം വലിയ വിവാദത്തിൽ അകപ്പെട്ടിരിന്നു. സൂമിലെ മീറ്റിംഗുകൾക്കിടയിൽ അശ്ലീല വീഡിയോകളും സന്ദേശങ്ങളും കടന്നുവരുന്നുവെന്ന പരാതിയുമായി ഉപയോക്താക്കൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയെ സമീപിച്ചിരുന്നു.
ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റയും സ്വകാര്യ വിഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പാസ്‌വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ വെബ്‌ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ലാ സംയോജിത ഡേറ്റയും ചോർത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്റെ വൻ സുരക്ഷാവീഴ്ചയാണ് ഇത് കാണിക്കുന്നത്.

Advertisment