ഇൻട്രൂഡർ ബിഎസ്-VI ക്രൂയിസർ മോട്ടോർസൈക്കിളിന്റെ വിലയിലും പരിഷ്ക്കരണം പ്രഖ്യാപിച്ച് സുസുക്കി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 10, 2020

ഇൻട്രൂഡർ ബിഎസ്-VI ക്രൂയിസർ മോട്ടോർസൈക്കിളിന്റെ വില വര്‍ധിപ്പിച്ച്‌ സുസുക്കി മോട്ടോർസൈക്കിൾസ്. 2,141 രൂപയുടെ ഉയർച്ചയാണ് 150 സിസി മോഡലായ ഇൻട്രൂഡറിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതായത് ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണമെങ്കിൽ 1.22 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഇൻ‌ട്രൂഡർ ബിഎസ്-VI പതിപ്പ് മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സെഗ്മെന്റിൽ ഇൻട്രൂഡറിനേക്കാൾ താങ്ങാനാവുന്ന ബൈക്കാണ് ബജാജ് അവഞ്ചർ 160 സ്ട്രീറ്റ്.

ഇതിന് 94,893 രൂപയാണ് എക്സ്ഷോറൂം വില എന്നത് ശ്രദ്ധേയമാണ്. സുസുക്കി ഇൻട്രൂഡറിന്റെ വില വർധനവിന് പുറമെ മറ്റ് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ ബൈക്കിൽ കമ്പനി വരുത്തിയിട്ടില്ല.

×