ഡല്‍ഹി: സൈക്കോവ് -ഡി വാക്‌സിന് അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില്ല ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിക്കുന്നു. അനുമതി ലഭിച്ചാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനായി സൈക്കോവ് -ഡി മാറും.
/sathyam/media/post_attachments/IKolDcqoOsELHA1rQ567.jpg)
ന്യൂക്ലിക് ആഡിസ് വാക്‌സിന്‍ ഗണത്തില്‍പ്പെടുന്നതാണ് സൈക്കോവ്- ഡി. ഡിഎന്‍എ സാങ്കേതികവിദ്യയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വൈറസിന്റെ ഡിഎന്‍എ കണ്ടെത്തി ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ.
നിലവില്‍ സൈഡ് കാഡില്ല വികസിപ്പിച്ചെടുത്ത സൈക്കോവ് -ഡിയുടെ പരീക്ഷണം കുട്ടികളില്‍ കമ്പനി നടത്തിയിട്ടുണ്ട്. ഇതിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചാല്‍ 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യ വാക്‌സിനായും ഇത് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.