ഇന്ത്യ വികസിപ്പിച്ച കൊറോണ വാക്‌സിൻ മൃഗങ്ങളിൽ പരീക്ഷണം തുടങ്ങി ! പ്രതീക്ഷയോടെ ലോകരാജ്യങ്ങളും !!

പി എൻ മേലില
Wednesday, April 8, 2020

നമ്മൾ ഇതാ ആ അഭിമാനനേട്ടത്തിനരികേ ! ഇന്ത്യ വികസിപ്പിച്ച കൊറോണ വാക്‌സിൻ മൃഗങ്ങളിൽ പരീക്ഷണം തുടങ്ങി.

വളരെ സന്തോഷം തരുന്ന വാർത്ത. നമ്മൾ കേൾക്കാനാഗ്രഹിച്ചിരുനിന്നത് . നിശബ്ദമായി വളരെ കൃത്യതയോടെ ഇന്ത്യൻ കമ്പനിയായ Zydus Cadila വികസിപ്പിച്ചെടുത്ത കൊറോണാ വാക്‌സിൽ മൃഗങ്ങളിൽ പരീക്ഷിച്ചിരിക്കുകയാണ്.

വിജയിക്കുമെന്ന പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് കമ്പനിയുടെ എം.ഡി ശാർബിൽ പട്ടേൽ പറഞ്ഞു. അങ്ങനെ വന്നാൽ 4 മുതൽ 6 മാസത്തിനകം മരുന്ന് വിപണിയിലെത്തുമെന്നും അദ്ദേഹമറിയിച്ചു.

10 വർഷം മുൻപ് 2010 ൽ പക്ഷിപ്പനി (swain flu ) ക്കുള്ള വാക്സിൻ കണ്ടുപിടിച്ചതും Zydus Cadila ആണ്.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ വാർത്ത വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വാക്‌സിനിൽ ട്രയൽ കാലാവധിയാണ് ഏറ്റവും ദൈർഘ്യമേറിയത്. മരുന്നിന്റെ വീര്യവും,ഗുണവും പാർശ്വഫലങ്ങളുമാണ് ഈ കാലയളവിൽ ഗവേഷണം ചെയ്യപ്പെടുക.

 

 

×