ഭന്ദാര തീപിടുത്തം: ഹൃദയഭേദകമെന്ന്‌ പ്രധാനമന്ത്രി; അന്വേഷിക്കുമെന്ന് താക്കറെ

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 9, 2021

മുംബൈ: മഹാരാഷ്ട്രയിലെ ഭന്ദാരയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാതശിശുക്കള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ മരണം ഹൃദയഭേദകമാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

പത്ത് നവജാതശിശുക്കള്‍ പൊളളലേറ്റ് മരിച്ചത് അതിദാരുണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

അപകടത്തിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെയോട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റിപ്പോര്‍ട്ട് തേടി. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫടനാവിസ് ആവശ്യപ്പെട്ടു

×