പിണറായിക്കായി ചാനൽ ചർച്ചയിൽ വാദിച്ചയാൾ ഇനി മോദിക്കായി വാദിക്കും; റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്; ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി

New Update
reji lukose

തിരുവനന്തപുരം:  ബി ജെ പി യിൽ ചേർന്ന ഇടത് സഹയാത്രികനും ചാനൽ ചർച്ചകളിൽ ഇടത് മുന്നണിക്കായി വാദിച്ചിരുന്ന ഇടത് നിരീക്ഷകൻ  റെജി ലൂക്കോസിനെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി 8നാണ് ബിജെപിയിൽ ചേർന്നത്.

Advertisment


ഇതോടൊപ്പം, ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനെയും നിയമിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരെ ജില്ലാ ജനറൽ സെക്രട്ടറിമാരായും നിയോഗിച്ചു.

നിലവിലെ ജില്ലാ പ്രസിഡന്റ് ആയിരുന്ന പി. പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായും നിയമിച്ചു. സംഘടനയെ കൂടുതൽ ശക്തമാക്കുന്നതിനും പുതിയതായി പാർട്ടിയിൽ എത്തിയവരെ ഉൾക്കൊള്ളുന്നതിൻ്റെ ഭാഗമായുമാണ് ഇടുക്കിയിലെ അഴിച്ചു പണി

Advertisment