"ബദ്ർ യുദ്ധം സത്യവും അസത്യവും തമ്മിൽ നടന്ന പോരാട്ടം": മുഹമ്മദ്‌ ഖാസിം കോയ

New Update
246b71e3-fb91-40ef-99ea-8584ab4db2e9

ജിദ്ദ:  ഇസ്ലാമിനെ തുടച്ചു നീക്കാൻ  കച്ചകെട്ടി ഇറങ്ങിയവരെ  നിരാശപ്പെടുത്തുകയും  ലോകത്തിന് വെളിച്ചം  നിലനിർത്തുകയും ചെയ്ത ചരിത്ര സംഭവമായിരുന്നു  പ്രവാചകൻ മുഹമ്മദ് നബി  നയിച്ച  ബദ്ർ യുദ്ധമെന്ന്  പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടന്ന ബദ്ർ അനുസമരണ ആത്മീയ സംഗമത്തിൽ  പങ്കെടുത്തവർ വിവരിച്ചു.  

Advertisment

പരിപാടിയിൽ  മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം  കെ എം മുഹമ്മദ് ഖാസിം കോയ അധ്യക്ഷം വഹിച്ചു.

സത്യം  വെളിച്ചവും അസത്യം ഇരുട്ടുമാണ്.   ഇവ  തമ്മിലുള്ള പോരാട്ടത്തിൽ സർവ്വവും സമർപ്പിച്ച ബദ്ർ യുദ്ധ  പോരാളികൾ  കനത്ത ഇരുട്ടിൽ ലോകത്തിന് വെളിച്ചം പകർന്ന മഹാന്മാരായിരുന്നുവെന്ന്  ഖാസിം കോയ  വിശദീകരിച്ചു.   എല്ലാ കാലത്തും സത്യാസത്യങ്ങളുടെ  സംഘട്ടനം  ഉണ്ടായിരിക്കുമെന്നും  അന്നേരങ്ങളിൽ  സത്യത്തിന്റെ പക്ഷം  ത്യാഗസന്നദ്ധതയോടെ  നിലകൊള്ളുകയാണ്  സത്യവിശ്വാസികൾ  ചെയ്യേണ്ടതെന്നും  അദ്ദേഹം തുടർന്നു.

യഹ്‌യ നഈമി പൂക്കാട്ടിരി ഉദ്ഘാടനം ചെയ്തു.  ബദ്ർ അനുസ്മരണ ആത്മീയ സംഗമത്തിൽ   അസ്ഹാബുൽ ബദ്ർ റാത്തീബും  ഭക്ത്യാദരപൂർവം അരങ്ങേറി.

റഫീഖ് സഅദി, ഉസ്മാൻ മുസ്ലിയാർ, ശാഹുൽ ഹമീദ് മുസ്‌ലിയാർ, കെ എം ഇബ്രാഹിം ഹാജി, ഹാഫിസ് അനസ് അദനി, ഹാഫിസ് മുഈനുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment