കര്‍ണാടകയിലും പ്രാണവായു കിട്ടാതെ 12 കോവിഡ് രോഗികള്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, May 3, 2021

ബംഗളൂരു: കര്‍ണാടകയിലും ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ശ്വാസം കിട്ടാതെ കുറഞ്ഞത് 12 രോഗികള്‍ പിടഞ്ഞുമരിച്ചു എന്നാണ് വിവരം. ചാമരാജനഗര്‍ ജില്ലയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് മരണകാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വെന്റിലേറ്ററില്‍ ചികിത്സയില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ശനിയാഴ്ച കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു.

 

×