Advertisment

മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി

New Update

publive-image

Advertisment

മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട   പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം നടന്നത്. മാൾ ഓഫ് ലൂസിയാനയിൽ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് 12 അടി നീളമുള്ള കാര എന്ന പെരുമ്പാമ്പിനെ പാർപ്പിച്ചിരുന്നത്.

കൂടിനുള്ളിൽ നിന്നും കാണാതായി രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് കാരയെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിങ് സെന്‍ററിലെ സീലിങ് ഏരിയയിൽ നിന്നും പാമ്പിനെ പിടികൂടിയത്.

മൃഗശാലയിലെ ഉദ്യോഗസ്ഥരും ജോലിക്കാരും ആണ് പാമ്പിനെ കണ്ടെത്തിയത്. സീലിങ് ഏരിയയിലെ ഭിത്തിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും മൃഗശാലാ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment