ദേശീയം

ലഡാക്ക് സംഘര്‍ഷം: നാളെ 12-ാംവട്ട സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച

നാഷണല്‍ ഡസ്ക്
Friday, July 30, 2021

ലഡാക്ക് : ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച നാളെ നടക്കും. രാവിലെ 10:30നാണ് ചര്‍ച്ച. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

സേനകളുടെ പിന്‍മാറ്റത്തിന്റെ കാര്യത്തില്‍ ഇരുവിഭാഗവും തുല്യത പാലിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വെക്കുക. ജൂലായ് 14ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

×