ഫോണ്‍ തട്ടിപ്പറിച്ചയാളെ ധീരമായി നേരിട്ട് പെണ്‍കുട്ടി; വീഡിയോ വൈറല്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ജലന്ധര്‍: ആയുധങ്ങളുമായെത്തി ഫോണ്‍ തട്ടിപ്പറിച്ചയാളെ ധീരമായി നേരിട്ട് പതിനഞ്ചുകാരി. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുസും കുമാരി എന്ന പെണ്‍കുട്ടിയാണ് ഇവിടെ താരം.

Advertisment

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുസും കുമാരിയുടെ ഫോണ്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ തട്ടിപ്പറിക്കുകയായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല.

നിമിഷങ്ങളോളം പെണ്‍കുട്ടി യുവാവിനെ ധീരമായി നേരിട്ടു. പിന്നീട് നാട്ടുകാര്‍ പെണ്‍കുട്ടിക്ക് സഹായമായി ഓടിയെത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. പെണ്‍കുട്ടി 51000 രൂപ സമ്മാനമായി നല്‍കുമെന്ന് ജലന്ധര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗണശ്യാം തോറി പറഞ്ഞു.

Advertisment