/sathyam/media/post_attachments/aI7kpfyNc7xs7orF6njG.jpg)
ഗുവാഹത്തി: അസമില്‍ ആഫ്രിക്കന്‍ പന്നിപ്പനി (എഎസ്എഫ്) വ്യാപനം അതിരൂക്ഷമാകുന്നു. 15867 പന്നികള്‍ രോഗം ബാധിച്ച് ചത്തതായി അസം കൃഷിമന്ത്രി അതുല്‍ ബോറ പറഞ്ഞു. 50000 പന്നികളെയെങ്കിലും രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പന്നിയിറച്ചി വില്പനക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവ് വരുത്തി. രോഗവ്യാപനം രൂക്ഷമാകാത്ത പ്രദേശങ്ങളില്‍ വില്‍പന അനുവദിക്കാനാണ് തീരുമാനം.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1921ല്‍ കെനിയയിലാണ് ആദ്യമായി എഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ ചൈനയില്‍ രോഗം പടര്‍ന്നതിനെ തുടര്‍ന്നു ലക്ഷക്കണക്കിനു പന്നികളെയാണു കൊന്നൊടുക്കിയത്.