യുപിയില്‍ തോക്ക് കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; രണ്ടു പേര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത്‌

നാഷണല്‍ ഡസ്ക്
Friday, January 15, 2021

ലഖ്‌നൗ: തോക്ക് കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം നടന്നത്. തോക്ക് കൊണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് രണ്ട് പേര്‍ ചേർന്ന് പിറന്നാള്‍ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. അറസ്റ്റിലായവരില്‍ ഒരാളായ ഷാനവാസിന്റെ ജന്മദിനാഘോഷമാണ് നടന്നത്. സുഹൃത്ത് ഷാക്കിബും തോക്ക് ഉപയോഗിച്ച് കേക്ക് മുറിച്ചിരുന്നു.

×