Advertisment

2020 ൽ വൈറലായ പല വീഡിയോകളും നമ്മെ രസിപ്പിച്ചു! 2020 ൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോകൾ ഇതാ

New Update

തിരുവനന്തപുരം : കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചതോടെ 2020 തുടക്കത്തിൽ തന്നെ എല്ലാവരും വീടുകൾക്കുള്ളിൽ സുരക്ഷിതരായിരിക്കാനുള്ള ശ്രമത്തിലായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പലരും ജോലിസ്ഥലങ്ങളിലേക്ക് പോകാതെ വീടുകളിൽ ഇരുന്ന് ജോലി ചെയ്തു.

Advertisment

publive-image

പഴയതുപോലെ യാത്ര ചെയ്യുന്നതിന് തടസമുണ്ടായിരുന്നെങ്കിലും കോവിഡ് സമ്മാനിച്ച സമ്മർദ്ദവും മാനസിക പിരിമുറുക്കവും മടുപ്പും ഒഴിവാക്കാനായി സമൂഹമാധ്യമങ്ങൾ വഹിച്ച പങ്കും വളരെ വലുതാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ പല വീഡിയോകളും നമ്മെ രസിപ്പിച്ചു. അത്തരത്തിൽ ചില വീഡിയോകൾ കാണാം.

പി.പി.ഇ. കിറ്റ് ധരിച്ച് ഡോക്ടറുടെ നൃത്തം

പി.പി.ഇ. കിറ്റ് ധരിച്ച് 'സ്ട്രീറ്റ് ഡാൻസർ ത്രീഡി' എന്ന സിനിമയിലെ ഗാർ‌മി എന്ന ഗാനത്തിന് ചുവടുവച്ച മുംബൈയിലെ ഡോക്ടർ റിച്ച നേഗിയുടെ വീഡിയോ കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഒന്നാണ്. ഡോക്ടർമാരുടെ ദേശീയ ദിനമായ ജൂലൈ 1 നാണ് റിച്ച നൃത്തം പോസ്റ്റ് ചെയ്തത്. നൃത്തത്തിനൊപ്പം ഒരു സന്ദേശവും റിച്ച കുറിച്ചിരുന്നു. കോവിഡിന്റെ മുൻപിൽ തളരരുതെന്നും ധൈര്യത്തോടെ പോരാടിയാൽ രോഗത്തെ പടികടത്താമെന്നുമായിരുന്നു ഡോക്ടറുടെ സന്ദേശം. ആരെയും ആകർഷിക്കും വിധം അങ്ങേയറ്റം അനായാസമായും താളത്തിലുമുള്ള ഡോ. റിച്ചയുടെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു.

ലക്കി അലിയുടെ 'ഓ സനം'

https://www.facebook.com/watch/?v=690872401814251

ഇന്ത്യൻ സിനിമയിലെ ഒരു ഗായകനും, രചയിതാവും, നടനുമായ ലക്കി അലി തന്റെ 1996 ലെ ഹിറ്റ് ഗാനമായ ഓ സനത്തിന്റെ അൺപ്ലഗ്ഡ് പതിപ്പ് ആലപിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏവരെയും ഗൃഹാതുരത്തിലേക്ക് കൊണ്ടുപോയി. വീഡിയോ വൈറലാകുകയും നവംബറിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.

ബാർബറെ ശകാരിക്കുന്ന കുട്ടി

മുടിവെട്ടിയതിന് ബാര്‍ബറോട് ദേഷ്യപ്പെടുന്ന കുട്ടിയുടെ വിഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. അനുശ്രുത് എന്ന കുഞ്ഞാണ് വിഡിയോയിലുള്ളത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ കണ്ട് ക്യൂട്ട് എന്ന് പറയുന്നവരാണ് ട്വിറ്ററിലേറെയും. വിഡിയോയുടെ തുടക്കം മുതല്‍ മുടിവെട്ടാന്‍ കൊണ്ടുപോകുന്നതിന്റെ നീരസം കുഞ്ഞ് കാണിക്കുന്നുണ്ട്. ബാര്‍ബര്‍ മുടിവെട്ടുമ്പോൾ കുഞ്ഞിന്റെ കണ്ണില്‍ നിന്ന് കണ്ണീര് ഒഴുകുന്നത് കാണാം.

' എന്റെ പേര് അനുശ്രുത് എന്നാണ്. അനുശ്രുതിന്റെ മുടി വെട്ടരുത്' ഇതാണ് കുട്ടിയുടെ ഡയലോഗ്. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്, ഞാന്‍ നിങ്ങളെ ഇടിക്കുമെന്നുമൊക്കെ കുട്ടി പറയുന്നതും കാണാം. എല്ലാ മാതാപിതാക്കളുടെയും കഷ്ടപാട് എന്ന കുറിപ്പോടുകൂടി കുട്ടിയുടെ അച്ഛന്‍ അനൂപ് തന്നെയാണ് വിഡിയോ പങ്കുവച്ചത്.

ഗംഗ്നം സ്റ്റൈൽ

ഒരു ഏഷ്യൻ മാർക്കറ്റിൽ തെരുവിൽ നൂഡിൽസ് പാചകം ചെയ്യുന്നതിനിടെ ഗംഗ്നം സ്റ്റൈലിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോയും 2020ൽ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടി. 10 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

viral videos 2020 2020 viral videos
Advertisment