Advertisment

സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷൻ 2021 യുവജന വർഷമായ് പ്രഖ്യാപിച്ചു

New Update

publive-image

Advertisment

യുകെ: യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌റ്റോലിക് വിസിറ്റേഷൻ 2021 മെയ്‌ 22 മുതൽ 2022 മെയ്‌ 22 വരെ യുവജന വർഷം ആയി പ്രഖ്യാപിച്ചു. `MISSIO` എന്ന പേരാണ് യുവജന വർഷത്തിന് നൽകിയിരിക്കുന്നത്.

ഈശോയെ കൂടുതൽ അറിയുക, കൂടുതൽ സ്നേഹിക്കുക, കൂടുതൽ ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്എംവൈഎം യൂറോപ്പ്, ആപ്തവാക്യമായ് സ്വീകരിച്ചിരിക്കുന്നത് "പരിശുദ്ധൽമാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനും സമരിയയിലും ഭൂകിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്ര. 1:8 ർ) എന്ന വചനമാണ്.

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുവജന വർഷം ഉത്ഘാടനം ചെയ്യും. മെയ്‌ 22 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ( ജിഎംടി/ 5 മണി (CET) സൂം ഫ്ലാറ്റ് ഫോമിൽ നടക്കുന്ന ചടങ്ങിൽ സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാശ്ശേരി, യൂറോപ്പ് അപസ്‌റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, എസ്എംവൈഎം ഗ്ലോബൽ ഡയറക്ടർ റവ. ഫാ.ജേക്കബ് ചക്കാത്തറ എന്നിവർ സംസാരിക്കും.

യൂറോപ്പിലെ 20 രാജ്യങ്ങളിൽ നിന്നുള്ള 400 ൽ പരം യുവജനങ്ങളും എസ്എംവൈഎം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡയറക്ടർമാരും, വൈദികരും ആനിമേറ്റേഴ്സും ഒരുമിച്ചുകൂടുന്ന സൂം മീറ്റിങ്ങിനായ് വിവിധ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.

യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും നല്ല ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനുംഎല്ലാ ഇടവകകളിലും മിഷൻ സെൻ്ററുകളിലും യുവജനശുശ്രൂഷയെ ബലപെടുത്താനുള്ള വിവിധ കർമ്മ പരിപാടികളാണ് എസ്എംവൈഎം യൂറോപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ അറിയിച്ചു.

കൊവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യൂറോപ്പിലുള്ള യുവജനങ്ങളെ സജീവമാക്കാൻ SMYM യൂറോപ്പ്നു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർന്മാരെ ഒരുക്കുവാൻ കംപാനിയന്‍ എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി `ഫെയ്ത്ത് ഹബ്` എന്ന പ്രോഗ്രാം ഫെബ്രുവരി 27 മുതൽ എല്ലാ മാസത്തിലും zoom പ്ലാറ്റഫോംമിലു നടത്തിവരുന്നു.

യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനിലെ എല്ലാവരുടേയും ശ്രദ്ധയും താല്പര്യവും പ്രവർത്തനവും ഈ വർഷം യുവജനങ്ങൾക്കായ് നൽകണമെന്ന് വിശ്വാസികൾക്കായ് നൽകിയ സർക്കുലറിൽ ബിഷ്പ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ആവശ്യപ്പെട്ടു.

uk news
Advertisment