ബീഹാറില്‍ വിവിധ പ്രദേശങ്ങളിലായി ഇന്ന് മിന്നലേറ്റ് മരിച്ചത് 26 പേര്‍ !

നാഷണല്‍ ഡസ്ക്
Thursday, July 2, 2020

പാട്‌ന: ബീഹാറിലെ വിവിധ ജില്ലകളില്‍ ഇന്ന് ഇടിമിന്നലേറ്റ് മരിച്ചത് 26 പേര്‍. സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്.

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇടിമിന്നലേറ്റ് നിരവധി പേര്‍ മരിക്കുന്ന സംഭവം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 25ന് 92 പേരും ജൂണ്‍ 30ന് 11 പേരും ബീഹാറില്‍ മിന്നലേറ്റ് മരിച്ചിരുന്നു.

പാട്‌ന, സമസ്തിപൂര്‍, ഈസ്റ്റ് ചമ്പാരന്‍, കതിഹാര്‍, ഷിയോഹര്‍, മധെപുര, പര്‍ണിയ, വെസ്റ്റ് ചമ്പാരന്‍ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

×