ജമ്മുകശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു

നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ന്യൂഡൽഹി∙ ജമ്മുകശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് കുൽഗാമിൽ ആക്രമണമുണ്ടായത്. ഇവര്‍ കാറില്‍ സഞ്ചരിക്കവെ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫിദ ഹുസൈന്‍ യട്ടൂ, ഉമര്‍ റഷീദ് ബെയ്ഗ്, ഉമര്‍ റംസാന്‍ ഹജം എന്നി ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

×