/sathyam/media/post_attachments/JjLa5Ljq9WlK1eVKqgvJ.jpg)
അഹമ്മദാബാദ്: പുറംലോകവുമായി ബന്ധമില്ലാതെ ആരോടും പറയാതെ സഹോദരങ്ങള്‍ അടച്ചിട്ട മുറിയില്‍ കഴിഞ്ഞത് 10 വര്‍ഷം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്.
പിതാവിന്റെ സഹായത്തോടെ ഞായറാഴ്ചയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ രണ്ട് സഹോദരന്മാരെയും ഒരു സഹോദരിയേയും മുറിയുടെ പുറത്തെത്തിച്ചത്. സൂര്യപ്രകാശം കടക്കാത്ത മുറിയില്‍ മനുഷ്യവിസര്‍ജ്യവും പഴകിയ ഭക്ഷണാവിശ്ഷ്ടങ്ങളും കൊണ്ട് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
സഹോദരങ്ങളായ അംരീഷ്, ഭവേഷ്, ഇവരുടെ സഹോദരി മേഘ്‌ന എന്നിവരാണ് പത്ത് വര്‍ഷത്തോളം ഒരേ മുറിക്കുള്ളില്‍ കഴിഞ്ഞത്. 30 നും 42നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. പത്ത് വര്‍ഷം മുമ്പ് അമ്മയുടെ മരണത്തോടെയാണ് സഹോദരങ്ങള്‍ ഈ അവസ്ഥയിലേക്കെത്തിയതെന്നും സ്വയം വാതിലടച്ച് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നെന്നും പിതാവ് പട്ടേല്‍ സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.
താടിയും മുടിയും നീണ്ട് ജടകെട്ടിയ നിലയിലായിരുന്നു സഹോദരങ്ങള്‍ . ആരോഗ്യം ക്ഷയിച്ച് വളരെ ദുർബലരായ സഹോദരങ്ങള്‍ക്ക് സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. എല്ലാ ദിവസവും ഭക്ഷണം വാതിലിന് പുറത്ത് വയ്ക്കുകയായിരുന്നു പതിവെന്ന് പിതാവ് പറയുന്നു.