Advertisment

ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

author-image
Charlie
New Update

publive-image

Advertisment

ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു..ഈ മാസം 22 മുതൽ ജനുവരി 2 വരെയാണ് സർവീസുകൾ. ദക്ഷിണ റെയിൽവേ 17 സ്പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്..മറ്റ് സോണുകളിൽ നിന്നുള്ള 34 സ്പെഷ്യൽ ട്രെയിനുകളും കേരളത്തിലേക്ക് സർവീസ് നടത്തും.

ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

Advertisment