Advertisment

'എൻജോയ് എൻജാമി ' പാടി തകർത്ത് ജുവൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രശസ്ത പിന്നണി ഗായിക ധീ എന്നറിയപ്പെടുന്ന ധീക്ഷിത വെങ്കടേശ്ശനും അറിവ് എന്നറിയപ്പെടുന്ന അറിവരസു കലയ്നേശനും  കൂടി പാടി അഭിനയിച്ച് കോലിളക്കം സൃഷ്‌ടിച്ച ഗാനമാണ് ' എൻജോയ് എൻജാമി'. ലോകത്തെമ്പാടും ഒരുപോലെ തരംഗം സൃഷ്‌ടിച്ച ഗാനത്തിന്റെ രണ്ട് വരിയെങ്കിലും മൂളാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇപ്പോൾ ഈ ഗാനത്തിന്റെ കവർ പാടി തകർത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അവതാരികയും നടിയുമായ ജുവൽ മേരി.

'ജുവൽ മേരി ഒഫീഷ്യൽ' എന്ന തന്റെ യു ട്യൂബ് ചാനലിനു ഈ ഗാനത്തിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ് താരം.  പാടി അഭിനയിച്ചു കൊണ്ടുള്ള വിഡിയോ ഇതിനോടകം തന്നെ നിരവധി പേര് കണ്ടു കഴിഞ്ഞു. അതിമനോഹരമായി അവതരിപ്പിച്ച വിഡിയോയിലെ ശബ്ദം ജുവലിന്റെ തന്നെയാണെന്ന് വിശ്വസിക്കാനാവാതെ അത്ഭുതപെട്ടിരിക്കുകയാണ് ആരാധകർ. കമന്റ്‌ വിഭാഗത്തിൽ ഈ സംശയമുയർത്തിവർക്ക് " ഞാൻ തന്നെയാണ് മൊതലാളി " എന്നാണ് ജുവൽ മറുപടി നൽകിയത്.ഗായികയായി തന്റെ ആദ്യ പരീക്ഷണമാണെന്നും കവർ ഗാനത്തിന്റെ നിർമാണത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദിയും ജുവൽ പറഞ്ഞു. ഗാനത്തിൽ ജുവലിന്റെ സഹഗായകനായത് അർജുൻ ഉണ്ണികൃഷ്ണൻ ആണ്.

 

 

enjoy enjami jewel mary
Advertisment