Advertisment

ജനപ്രിയ ബൈക്ക് യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ജനപ്രിയ ബൈക്ക് യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ രീതിയില്‍ യൂണികോണ്‍ വാങ്ങുമ്പോഴാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണം (ഡൗണ്‍പേയ്മെന്റ് തുക).

കൂടാതെ, ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്സ്-ബ്ലേഡ്, ഷൈന്‍, ഹോര്‍നറ്റ് 2.0, ഗ്രാസിയാ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകള്‍ക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫര്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2020 ഫെബ്രുവരിയിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുത്തന്‍ എന്‍ജിന്‍ നല്‍കി പുത്തന്‍ യൂണികോണിനെ ഹോണ്ട വിപണിയില്‍ എത്തിച്ചത്. ഡിസ്‌പ്ലേസ്മെന്റ് കൂടിയ 160 സിസി എന്‍ജിനാണ് ബിഎസ്6 ഹോണ്ട യൂണികോണില്‍ ലഭിക്കുന്നത്.

ഹോണ്ട ഇക്കോ ടെക്‌നോളജി, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേര്‍ന്ന പുതിയ 162.7 സിസി സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ 7500 അര്‍പിഎമ്മില്‍ 12.73 ബിഎച്പി പവര്‍ ആണ് നിര്‍മ്മിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 150 സിസി എഞ്ചിന്റെയും പവര്‍ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു.

എന്നാല്‍ ടോര്‍ക്ക് 14 എന്‍എം ആയി ഉയര്‍ന്നു. കൂടുതല്‍ ലോ ഏന്‍ഡ് ടോര്‍ക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് പുതിയ എന്‍ജിന്‍ എന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍ മോണോ-ഷോക്കും അടങ്ങുന്നതാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റുമാണ് ഹോണ്ട യൂണിക്കോണിന്റെ ബ്രേക്കിംഗ്.

സിംഗിള്‍ ചാനല്‍ എബിഎസും സുരക്ഷ ഒരുക്കുന്നു. പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്സ്റ്റെന്‍ഡ് വാറണ്ടിയുമാണ്. നിലവില്‍ 1,02,213 രൂപയാണ് ഹോണ്ട യൂണിക്കോണിന്റെ കൊച്ചി എക്സ്-ഷോറൂം വില.

bike honda auto
Advertisment