New Update
ഡൽഹി: 5ജി നെറ്റുവർക്കിനുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വർഷം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ ചില നഗരങ്ങളിലെങ്കിലും ഈ വർഷം 5ജി നെറ്റുവർക്ക് എത്തിയേക്കും.
Advertisment
/sathyam/media/post_attachments/FKPJiUwmoGd1dFcR2rbL.jpg)
ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കും.
ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവർ രാജ്യത്തെ ചില നഗരങ്ങളിൽ ഇതിനോടകം 5 ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5ജി എത്താൻ സാധ്യതയുള്ള നഗരങ്ങൾ ഇങ്ങനെ.
- ഡൽഹി
- ലഖ്‌നൗ
- ചണ്ഡീഗഡ്
- ഗുരുഗ്രാം
- ബംഗളൂരു
- കൊൽക്കത്ത
- മുംബൈ
- ജാംനഗർ
- അഹമ്മദാബാദ്
- ഗാന്ധിനഗർ
- ഹൈദരാബാദ്
- ചെന്നൈ
- പൂനൈ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us