Advertisment

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് ; ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.

നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്റഡറി പരീക്ഷ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു അധ്യയനവര്‍ഷം മുഴുവന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ പഠനത്തിന് ശേഷം നടന്ന പരീക്ഷയാണ് ഇത്തവണത്തേത്. ജനുവരി മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോയി സംശയനിവാരണം വരുത്താനുള്ള അവസരം ലഭിച്ചത്.

കൊവിഡിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് നടുവിലാണ് പ്രാക്ടിക്കല്‍ പരീക്ഷകളും നടന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ചശേഷം നാലു മണി മുതലാണ്. www.keralaresults.nic.com, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, പി ആര്‍ ഡി ലൈവ് എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.

കൊവിഡ് സാഹചര്യത്തില്‍ വൈകി നടത്താനിരുന്ന പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോകുകയായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ പ്രവേശന പരീക്ഷകള്‍ നടക്കാനിരിക്കെയാണ് പ്ലസ്ടു കോഴ്സുകളുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ പരീക്ഷാഫലം വിദ്യാര്‍ത്ഥികളെ തേടിയെത്തുന്നത്. തിയറി-പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ വൈകിയെങ്കിലും മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്‌കൂളുകളില്‍ നിന്നും ചെയ്ത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

NEWS
Advertisment