Advertisment

അനാരോഗ്യകരമായ ഈ കോംപിനേഷനുകൾ കാൻസർ സാധ്യത കൂട്ടും

author-image
athira kk
Updated On
New Update

തിരുവനന്തപുരം: പോഷകങ്ങളുടെ കാര്യമെടുത്താൽ എന്തും കഴിക്കാം എന്തിനൊപ്പവും കഴിക്കാം എന്നാണ് പൊതുവെയുള്ള ധാരണ എന്നാൽ അത് ശരിയല്ല. ഒരിക്കലും ഒരുമിച്ചു കഴിക്കാൻ പാടില്ലാത്ത വൈറ്റമിനും ധാതു സപ്ലിമെന്റും ഉണ്ട്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വൈറ്റമിൻ എ യും ബീറ്റാകരോട്ടിനും ആണ് ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത രണ്ട് കാര്യങ്ങൾ. വൈറ്റമിൻ എ ഒരു ആന്റിഓക്സിഡന്റാണ്. ബീറ്റാകരോട്ടിൻ ആകട്ടെ ഒരു സസ്യാധിഷ്ഠിത കരോട്ടിനോയ്ഡും. ഇവ രണ്ടും ചേർന്നാൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ.

Advertisment

publive-image

വൈറ്റമിൻ എ യും ബീറ്റാകരോട്ടിനും േചരുന്നത് പുകവലിക്കാരിലും ആസ്ബറ്റോസുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരിലും ശ്വാസകോശാർബുദത്തിനുള്ള സാധ്യത 28 ശതമാനം വർധിപ്പിക്കുമെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടു.

18134 പേരിലാണ് പഠനം നടത്തിയത് ഇവരിൽ പുകവലിക്കാരും പുകവലിക്കാത്തവരും ആസ്ബറ്റോസുമായി സമ്പർക്കം വരുന്ന ജോലികൾ ചെയ്യുന്നവരും ഉണ്ടായിരുന്നു. ഇവർക്ക് നാലുവർഷക്കാലം മുപ്പതു ഗ്രാം വീതം ബീറ്റാകരോട്ടിനും ഒപ്പം 25000 IU വൈറ്റമിൻ എ യുടെ ഡമ്മി ഗുളികകളും നൽകി. പുകവലിക്കാരിലും ആസ്ബറ്റോസ് അനുബന്ധ തൊഴിലാളികളിലും കാൻസർ സാധ്യത 30 ശതമാനം വര്‍ധിച്ചതായി കണ്ടു.

പുകവലിക്കാർ ദീർഘകാലം ബീറ്റാകരോട്ടിൻ സപ്ലിമെന്റുകൾ ഉപയോഗിക്കരുതെന്ന് മയോക്ലിനിക്കും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ബീറ്റാകരോട്ടിൻ അടങ്ങിയ ഭക്ഷണം സുരക്ഷിതമാണെന്നു മാത്രമല്ല ചിലയിനം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. കാരറ്റ്, ചുവന്ന കാപ്സിക്കം, മഞ്ഞ നിറത്തിലുള്ള പച്ചക്കറികൾ, ചീര, ആപ്രിക്കോട്ട്, മാങ്ങ, പപ്പായ ഇവയെല്ലാം ബീറ്റാകരോട്ടിൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ആണ്.

എന്നാൽ ബീറ്റാ കരോട്ടിൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നവർ ഒരു ദിവസം 7 മില്ലിഗ്രാമിലധികം ബീറ്റാകരോട്ടിൻ ഉപയോഗിക്കാൻ പാടില്ല. പ്രത്യേകിച്ചും ഒരു ഡോക്ടറുടെ നിർദേശമില്ലാതെ സപ്ലിമെന്റുകൾ ഉപയോഗിക്കാനോ പാടില്ല.

 

 

 

 

 

 

 

 

 

 

Advertisment