Advertisment

എലിസബത്തിന്റെ രഹസ്യ കത്ത് തുറക്കാന്‍ ഇനിയും 64 വര്‍ഷം

author-image
athira kk
Updated On
New Update

സിഡ്നി: ബ്രിട്ടീഷ് രാജ്ഞിയായിരിക്കെ എലിസബത്ത് 2 സിഡ്നി മേയര്‍ക്ക് നല്‍കിയ കത്ത് രഹസ്യമായി തുടരുന്നു. 35 വര്‍ഷം മുമ്പ് കത്ത് നല്‍കുമ്പോള്‍ പറഞ്ഞത് 99 വര്‍ഷം കഴിഞ്ഞു മാത്രമേ അതു തുറക്കാവൂ എന്നാണ്. അതായത്, ഇനിയും 64 വര്‍ഷം കൂടി കഴിഞ്ഞാലേ കത്ത് തുറക്കാനാകൂ.

Advertisment

publive-image

കത്ത് ചില്ലുപെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. സിഡ്നിയിലെ നിലവറയിലാണ് ഇതുള്ളത്. 1986 നവംബറില്‍ എഴുതിയ കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് സിഡ്നിയിലെ ജനങ്ങളെയാണെന്നു മാത്രമാണ് ആകെ പുറത്തറിയാവുന്നത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിരുന്നു.

ഓസ്ട്രേലിയയും കാനഡയും ഉള്‍പ്പെടെ 15 രാജ്യങ്ങളുടെ രാഷ്ട്ര നേതൃത്വം ബ്രിട്ടനില്‍ അതതു സമയത്ത് രാജാധികാരം കൈയാളുന്നവര്‍ക്കാണ്. 1999 ല്‍ രാജ്ഞിയെ ഈ പദവിയില്‍ നിന്ന് ഒഴിവാക്കി രാജ്യത്തെ റിപ്പബ്ളിക്കാക്കുന്നതിന് ഓസ്ട്രേലിയ ഹിതപരിശോധന നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Advertisment