Advertisment

എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു

author-image
athira kk
Updated On
New Update

ലണ്ടന്‍: രണ്ടു തവണ മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. 17 പുസ്തകങ്ങള്‍ എഴുതിയ ഹിലരിയുടെ വോള്‍ഫ് ഹാളാണ് ഏറ്റവും വലിയ ബെസ്ററ് സെല്ലറായി മാറിയത്. ആധുനിക ക്ളാസിക്കുകളായാണ് അവരുടെ കൃതികള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

Advertisment

publive-image

2009ല്‍ വോള്‍ഫ് ഹാള്‍, 2012ല്‍ ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്കാരം ലഭിച്ചത്. നോവല്‍ത്രയത്തിലെ വുള്‍ഫ് ഹാളും ബ്രിങ് അപ് ദ ബോഡീസും അവസാന കൃതി 2020 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ദ മിറര്‍ ആന്‍ഡ് ദ ലൈറ്റും കൂടി ആഗോളതലത്തില്‍ 50 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു. രണ്ടു തവണ മാന്‍ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ വനിതയും ബ്രിട്ടീഷ് എഴുത്തുകാരിയുമാണ്.

41 ഭാഷകളിലേക്ക് അവരുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നാടകവും ടി.വി പരമ്പരയുമായി. 16ാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ട് ഭരിച്ചിരുന്ന ഹെന്റി എട്ടാമന്റെ പ്രധാനമന്ത്രിയായിരുന്ന തോമസ് ക്രോംവെല്‍ മുഖ്യകഥാപാത്രമായ 'വോള്‍ഫ് ഹാള്‍' പരിചിതമായ ചരിത്രാഖ്യാനങ്ങളെ പുതുക്കിയ കൃതിയായും വിലയിരുത്തപ്പെടുന്നു.

ഫ്രഞ്ച് വിപ്ളവത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട എ പ്ളെയ്സ് ഓഫ് ഗ്രേറ്റര്‍ സേഫ്റ്റി എന്ന ചരിത്രാഖ്യായികയിലൂടെ 1974ലാണ് സാമൂഹികപ്രവര്‍ത്തകയായ ഹിലരി എഴുത്താരംഭിക്കുന്നത്. എല്ലാ പ്രസാധകരും അവഗണിച്ച നോവല്‍ 1992ലാണ് പുറത്തിറങ്ങിയത്.

1973ല്‍ ജിയോളജിസ്ററായ ജെറാള്‍ഡ് മക്ഇവനെ വിവാഹം കഴിച്ചു. 1981ല്‍ വിവാഹമോചനം നേടുകയും പിറ്റേവര്‍ഷം അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്യുകയും ചെയ്തു. കടുത്ത സോഷ്യലിസ്ററ് ആശയ പ്രചാരകയായിരുന്നു.

Advertisment