Advertisment

ശ്രിയശരണിന്‍റെ ആ ചുംബനം ആരാധകർ സ്വീകരിച്ചു, പക്ഷേ… സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ സാ​ദാ​ചാ​ര​ ആങ്ങളമാരുടെ പ്രതിഷേധം ഇങ്ങനെ…

author-image
athira kk
New Update

ദില്ലി : മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​യ തെ​ന്നി​ന്ത്യ​ൻ-​ബോ​ളി​വു​ഡ് ന​ടി​യാ​ണ് ശ്രി​യ ശ​ര​ണ്‍. വി​വാ​ഹശേ​ഷം സി​നി​മ​യി​ല്‍നി​ന്നു ചെ​റി​യൊ​രു ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു, ഇ​പ്പോ​ഴി​താ ശ​ക്ത​മാ​യി തി​രി​കെ വ​ന്നി​രി​ക്കു​ക​യാ​ണ് ശ്രി​യ.

Advertisment

publive-image

ദൃ​ശ്യം 2വി​ലൂ​ടെ​യാ​ണ് ശ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വ്. മ​ല​യാ​ള​ത്തി​ല്‍ മീ​ന ചെ​യ്ത വേ​ഷ​മാ​ണ് ഹി​ന്ദി പ​തി​പ്പി​ല്‍ ശ്രി​യ ചെ​യ്തി​രി​ക്കു​ന്ന​ത്.സം​രം​ഭ​ക​നാ​യ ആ​ന്ദ്രെ കൊ​ഷ്‌​ചേ​വി​നെ​യാ​ണ് താ​രം വി​വാ​ഹം ക​ഴി​ച്ച​ത്. ഈ​യ്യ​ടു​ത്താ​യി​രു​ന്നു ഇ​രു​വ​ര്‍​ക്കും പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളൊ​ക്കെ ശ്രി​യ പ​ങ്കു​വയ്​ക്കാ​റു​ണ്ട്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്രി​യ​യും ഭ​ര്‍​ത്താ​വും ച​ര്‍​ച്ച​യാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ദൃ​ശ്യം 2വി​ന്‍റെ പ്രീ​മി​യ​ര്‍ ഷോ​യ്ക്ക് ശ്രി​യ എ​ത്തി​യ​ത് ഭ​ര്‍​ത്താ​വി​നൊ​പ്പ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്യു​ന്ന​തി​നി​ടെ ശ്രി​യ ഭ​ര്‍​ത്താ​വി​ന്‍റെ ചു​ണ്ടി​ല്‍ ചും​ബി​ച്ചി​രു​ന്നു. ഈ ​വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി.

ദ​മ്പ​തി​ക​ളു​ടെ പ​ര​സ്യ​മാ​യു​ള്ള സ്‌​നേ​ഹ പ്ര​ക​ട​ന​ത്തെ ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ച്ച​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ സാ​ദാ​ചാ​ര​ക്കാ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.​ ശ്രി​യ​യും ഭ​ര്‍​ത്താ​വും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നായിരുന്നു വി​മ​ര്‍​ശ​നം.

ഇ​തൊ​ക്കെ ബെ​ഡ് റൂ​മി​ല്‍ വ​ച്ച് ചെ​യ്താ​ല്‍ മ​തി​യെ​ന്നും ചി​ല​ര്‍ താ​ക്കീ​ത് ന​ല്‍​കി. ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ ചും​ബ​ന​ത്തി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്രി​യ ശ​ര​ണ്‍. ഒ​ര​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ശ്രി​യ​യു​ടെ വി​ശ​ദീ​ക​ര​ണം

“ഇ​തു ന​ല്ല ത​മാ​ശ​യാ​ണ്. എ​ന്‍റെ സ്‌​പെ​ഷ​ല്‍ മൊ​മ​ന്‍റി​ല്‍ എ​നി​ക്ക് ചും​ബ​നം ത​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ഭർത്താവ് ആ​ന്ദ്രെ ചി​ന്തി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​ണെ​ന്നാ​ണ് ഞാ​നും ക​രു​തു​ന്ന​ത്.

തീ​ര്‍​ത്തും സ്വാ​ഭാ​വി​ക​മാ​യ ഒ​ന്നി​ന്‍റെ പേ​രി​ല്‍ എ​ന്തി​നാ​ണ് ട്രോ​ളു​ന്ന​തെ​ന്ന് അ​വ​ന് മ​ന​സി​ലാ​കു​ന്നി​ല്ല. പ​ക്ഷെ അ​ത് സാ​ര​മ​ല്ല, ഇ​റ്റ്‌​സ് ഫൈ​ന്‍. ഞാ​ന്‍ മോ​ശം ക​മ​ന്‍റു​ക​ള്‍ വാ​യി​ക്കു​ക​യോ അ​വ​യോ​ട് പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല.

എ​ഴു​തു​ക എ​ന്ന​ത് അ​വ​രു​ടെ ജോ​ലി​യാ​ണ്. അ​വ​ഗ​ണി​ക്കു​ക​യാ​ണ് എ​ന്‍റെ ജോ​ലി. എ​നി​ക്ക് ചെ​യ്യാ​നു​ള്ള​തേ ഞാ​ന്‍ ചെ​യ്യു​ക​യു​ള്ളൂ- ശ്രി​യ പ​റ​യു​ന്നു.

അ​തേ​സ​മ​യം വ​ന്‍ വി​ജ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ദൃ​ശ്യം 2. അ​ധി​കം വൈ​കാ​തെ ത​ന്നെ ചി​ത്രം നൂ​റ് കോ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. ത​ബു​വും അ​ക്ഷ​യ് ഖ​ന്ന​യും മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ദൃ​ശ്യം ടു ​കാ​ണാ​ന്‍ പോ​യ ത​ന്‍റെ അ​മ്മ​യ്ക്ക് പോ​ലും ടി​ക്ക​റ്റ് കി​ട്ടി​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ശ്രി​യ പ​റ​ഞ്ഞി​രു​ന്നു.

Advertisment