Advertisment

സാന്റാകളുടെ വണ്ണം കുറയ്ക്കാന്‍ ഓസ്ട്രേലിയ

author-image
athira kk
New Update

കാന്‍ബെറ: ക്രിസ്മസിനു വില്‍ക്കുന്ന സാന്റാക്ളോസുകള്‍ക്ക് അമിത വണ്ണം പാടില്ലെന്ന് ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രാലയം. വളരെ മോശം പ്രവണതയാണ് ഇതു സൃഷ്ടിക്കുന്നതെന്നും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അമിത വണ്ണം മാതൃകയാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

Advertisment

publive-image

അമിത ഭാരം ഉണ്ടാക്കുന്നതിന് സന്തോഷവുമായി ബന്ധമില്ല. അമിതഭാരമില്ലാത്ത ഉറച്ച ശരീരമുള്ള സാന്റയായിരിക്കണം പുതിയ കാലത്തിന്റെ സാന്റ ന്നെും ആരോഗ്യ വകുപ്പിലെ ഡോ. വിന്‍സെന്റ് കാന്‍ഡ്രാവിനാറ്റ. സാന്റക്ക് വസ്ത്രത്തിനുള്ളില്‍ മറ്റ് സെറ്റിങ്ങുകള്‍ സംഘടിപ്പിച്ച് കുടവയറുണ്ടാക്കുന്ന പ്രവണതയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തോഷമുള്ള സമയം അമിതഭക്ഷണത്തിനും മദ്യപാനത്തിനുമുള്ളതായി പരിഗണിക്കാന്‍ ഇടവരരുത്. കുട്ടികള്‍ നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment